മട്ടാഞ്ചേരിയുടെ കഥ
360 BC യിലാണ് ജൂതന്മാർ വ്യാപാരത്തിനും മറ്റുമായി കേരളത്തിലേക്കു വരുന്നത്. കൊടുങ്ങല്ലൂർ രാജാവിന്റെ പ്രീതിക്കു പാത്രമായ ഇവർ പ്രത്യേക രാജപദവിയും ആരാധനാലയങ്ങൾ പണിയുന്നതിനുള്ള സ്വാതന്ത്ര്യവും നേടിയെടുത്തു. അന്നു തൊട്ടാണ് കൊടുങ്ങല്ലൂരിനും പരിസരപ്രദേശത്തുമായി അധിവസിക്കുന്ന മലബാറി ജൂതന്മാരുടെ കഥ ആരംഭിക്കുന്നത്. സോളമന്റെ കാലം തൊട്ടേ ആരംഭിച്ച പരമ്പര ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൂതസമൂഹവുമാണ്. മട്ടാഞ്ചേരിക്കു പറയാൻ ഈ കഥ മാത്രമല്ല ഉള്ളത്. മലഞ്ചരക്കുകളുടെ സുഗന്ധം നിറഞ്ഞ ഇടുങ്ങിയ തെരുവീഥികളിൽ ജൂതനും പാഴ്സിയും വെള്ളക്കാരനും മുസ്ലീമും ആഫ്രിക്കനും ദ്രാവിഡനും തമ്മിൽത്തിരിച്ചറിയാൻ വയ്യാത്തവിധം ഇടകലർന്നലിഞ്ഞ കഥകൾ... കാലഘട്ടങ്ങുടെ തുരുമ്പ് വീഴാതെ വംശ മഹിമയും വിശ്വാസവും കാത്തുസൂക്ഷിച്ചവരുടെ കഥകൾ... നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും കഥകൾ... അങ്ങനെ ചരിത്രങ്ങൾ പറയാതെ വച്ച പലതും... ഇത്രയുമൊക്കെപ്പറഞ്ഞ സ്ഥിതിക്ക് മട്ടാഞ്ചേരിക്ക് പോയ ആ കഥ കൂടി അങ്ങ് പറഞ്ഞേക്കാം. ക്ലാസിലെ ബോറടിയും യാത്രാക്ഷീണവും കൊണ്ട് ഗതികെട്ടാണ് ഒരു അമിട്ടടി പ്ലാൻ ചെയ്തത്. അങ്ങനെ എന്നത്തെയ...