💓ഒരു മുഹബത്തിന്റെ കട്ടൻ ⏩
💓 ഒരു മുഹബത്തിന്റെ കട്ടൻ ⏩ വയലട (കോഴിക്കോട്) vayalada kozhikode വീട്ടിൽ നിന്ന് 6 കിലോമീറ്റർ മാത്രമുള്ള ഞങ്ങളുടെയൊക്കെ സ്വകാര്യ അഹങ്കാരമായ ഇപ്പോൾ കമിതാക്കളുടെ പറുദീസ ആയ വയലട 🚫 ഉയർന്ന മലമ്പ്രദേശം ആണ് ഫോണിൽ റെയ്ഞ്ച് പോലും ഇല്ലാത്ത സ്ഥലം 📵 🚌 ആദ്യമായിട്ട് വയലടയിലേക്ക് KSRTC സർവ്വീസ് നടത്തിയപ്പോൾ ആണ് വയലs യെയും അവിടുത്തെ പ്രകൃതി ഭംഗിയേയും എല്ലാരും അറിയുന്നത്. 😇 സ്വന്തം നാട്ടിൽ ആയതിനാലും ഒരു പാട് തവണ പലർകൊപ്പം അവിടെ പോയതിനാലും സ്വാഭാവിക വിരസത എന്നിലും ഉണ്ടായി 💡 ഒരു പരീക്ഷണം ⭕ പുലർച്ചെ - 4 45🕓 വയലട കയറാൻ ഞാനും സുഹൃത്തും തീരുമാനിച്ചു Vayalada Viewpoint LOCATION പ്രതേകിച്ച് ഒന്നും ഇല്ല പ്രധാന വ്യൂ പോയൻറ് ആയ മുള്ളൻ പാറയിൽ നിന്നും സൂര്യനുദിക്കുന്ന ആ പൊളിച്ച മൂമന്റിൽ പ്രകൃതിയുടെ 'എല്ലാ സൗന്ദര്യ രൂപവും ആവാഹിച്ച മുഹബ്ബത്തിന്റെ ഒരു കട്ടൻ☕ അടിക്ക അതു മാത്രമായിരുന്നു ഉദ്ദേശം Plan 👇 🔅 ഫ്ലാസ്കിൽ കട്ടൻ ചായ എടുക്കുന്നു, 🔅ഫോൺ ഫുൾ ചാർജ്ജ് ചെയ്യുന്നു 🔅4.45 ന് മല കയറുന്നു 🔅5 മണിക്ക് മുള്ളൻ പാറ👍 ഇതാണ് പ്ലാൻ ⭕ പിറ്റേന്ന് കൃത്യം 4.45 ന് വണ്ടി എടുത്തു ...