Posts

🦅"ജടായു പാറ"🦅...The Earths center

Image
ജടായുപാറ   "ജടായു The earth center" Route :  #കൊട്ടാരക്കര  - #തിരുവന്തപുരം  mc റോഡ് പോകുന്ന ബസിൽ 🚌കയറി  #ചടയമംഗലം ഇറങ്ങുക അവിടുന്നു വളരെ കുറച് ദൂരം മാത്രമെ ഉള്ളു. NH വഴി വരുന്നവർക്ക് കൊല്ലം– തിരുവനന്തപുരം റോഡിൽ  #പാരിപ്പള്ളിയി ൽ നിന്നു  #ചടയമംഗലത്തേക്കു തിരിയണം. #കൊച്ചിയി ൽ നിന്നു 177 km ദൂരം. . . .  ജടായു പറയിൽ ഇപ്പോൾ ഉള്ള വിനോദങ്ങൾ കേബിൾ കാർ 🚡, sculputure view ,ടോപ് വ്യൂ,ഹെലികോപ്ടർ🚁 ( ചില ടൈമിൽ മാത്രം ) ആണ് .  📱Enquiries : +91 90720 44444 . ഇവിടുത്തെ Adventure tourism zone വളരെ ആകർഷകമാണ്. പാറക്കൂട്ടങ്ങൾക്കിടയിൽ കിഴ്ക്കാംതൂക്കായ പാറച്ചെരുവുകളിലൂെട  #സിപ്പ് #ലൈ ൻ  #യാത്ര ,  #റോക്ക്   #ക്ലൈംബിങ് ,  #ലോ #റോപ്പ്  ആക്റ്റിവിറ്റീസ് തുടങ്ങിയ സാഹസങ്ങൾക്കുള്ള പ്രത്യേക സൗകര്യവുമുണ്ട്. . ആദ്യം ഓൺലൈൻ ടിക്കറ് എടുക്കണം. .  Entry 💰ticket ചാർജ് കുറച്ചധികം ആണ് - Rs 500 / Opening 👉Morning - 9:30 . . Cable car സ്റ്റേഷനിലേക്കാണ് ആദ്യം എത്തുന്നത്. അവിടെ ചെക്കിങ് ഉണ്ട് അതിനു ശേഷം ഒരു വാച്ച് തരും ആ വാച്ച് ...

💓ഒരു മുഹബത്തിന്റെ കട്ടൻ ⏩

Image
💓 ഒരു മുഹബത്തിന്റെ കട്ടൻ ⏩ വയലട (കോഴിക്കോട്) vayalada kozhikode   വീട്ടിൽ നിന്ന് 6 കിലോമീറ്റർ മാത്രമുള്ള ഞങ്ങളുടെയൊക്കെ സ്വകാര്യ അഹങ്കാരമായ ഇപ്പോൾ കമിതാക്കളുടെ പറുദീസ ആയ വയലട 🚫 ഉയർന്ന മലമ്പ്രദേശം ആണ് ഫോണിൽ റെയ്ഞ്ച് പോലും ഇല്ലാത്ത സ്ഥലം 📵 🚌 ആദ്യമായിട്ട് വയലടയിലേക്ക് KSRTC സർവ്വീസ് നടത്തിയപ്പോൾ ആണ് വയലs യെയും അവിടുത്തെ പ്രകൃതി ഭംഗിയേയും എല്ലാരും അറിയുന്നത്. 😇 സ്വന്തം നാട്ടിൽ ആയതിനാലും ഒരു പാട് തവണ പലർകൊപ്പം അവിടെ പോയതിനാലും സ്വാഭാവിക വിരസത എന്നിലും ഉണ്ടായി 💡 ഒരു പരീക്ഷണം ⭕ പുലർച്ചെ - 4 45🕓 വയലട കയറാൻ ഞാനും സുഹൃത്തും തീരുമാനിച്ചു Vayalada Viewpoint LOCATION പ്രതേകിച്ച് ഒന്നും ഇല്ല  പ്രധാന വ്യൂ പോയൻറ് ആയ മുള്ളൻ പാറയിൽ നിന്നും സൂര്യനുദിക്കുന്ന ആ പൊളിച്ച മൂമന്റിൽ പ്രകൃതിയുടെ 'എല്ലാ സൗന്ദര്യ രൂപവും ആവാഹിച്ച മുഹബ്ബത്തിന്റെ ഒരു കട്ടൻ☕ അടിക്ക  അതു മാത്രമായിരുന്നു ഉദ്ദേശം Plan 👇 🔅 ഫ്ലാസ്കിൽ കട്ടൻ ചായ എടുക്കുന്നു, 🔅ഫോൺ ഫുൾ ചാർജ്ജ് ചെയ്യുന്നു 🔅4.45 ന് മല കയറുന്നു 🔅5 മണിക്ക് മുള്ളൻ പാറ👍 ഇതാണ് പ്ലാൻ ⭕ പിറ്റേന്ന് കൃത്യം 4.45 ന് വണ്ടി എടുത്തു ...

മലബാറിലെ മീശപ്പുലിമല

Image
മലബാറിലെ മീശപ്പുലിമല "Kurumbalakotta hill" (Wayanad district ) . . #Kurumbalakotta വയനാട് മനം മയക്കുന്ന കാഴ്ചയാണ് വയനാട്ടിലെ കുറുമ്പാലക്കോട്ട മലയിലേത്. മലയില്‍ നിന്നുള്ള സുര്യോദയവും സൂര്യാസ്തമയവും മനഹോര കാഴ്ചയാണ്. വയാനാട്ടിലെ മീശപ്പുലിമലയാണ് കുറുമ്പാലക്കോട്ടയെന്ന് പറയുന്നവരുണ്ട്. അത് ശരിയല്ല. എല്ലാ സ്ഥലത്തും വ്യത്യസ്ത കാഴ്ചയാണല്ലോ. പാല്‍കടല്‍ പോലെ പരന്ന് കിടക്കുന്ന മേഘങ്ങള്‍ക്ക് മുകളില്‍ നടക്കുന്ന പ്രതീതിയാണ് മലയില്‍ നിന്നും ലഭിക്കുക. . . ഇനി മലയെകുറിച്ച്  പറയാം – വയനാട് ജില്ലയിലെ മധ്യഭാഗത്തായി കമ്പളക്കാട് yechom എന്ന സ്ഥലത്താണ് കുറുമ്പാലക്കോട്ട സ്ഥിതിചെയ്യുന്നത് കുറുമ്പാലക്കോട്ട സമുദ്രനിരപ്പിൽനിന്നും 980 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് ബാണാസുര സാഗറിന്റെയും എടക്കൽ ഗുഹയുടെയും മദ്യപാകതയായി സ്ഥിചെയ്യുന്ന പ്രകൃതിയാൽ സ്വർഗമായ മലയാണ് ഇത്. ഈ മലയെ ഇതിനു നെറുകയിൽ കയറിയാൽ വയനാടിന്റെ ഒരുവിധം പ്രദേശങ്ങളും നമുക്ക് കാണാൻ സാധിക്കും എന്നതും ഒരു അനുഭവമാണ് . ബൈക്ക് ജീപ്പ് എന്നിവയിൽ മുകൾവശം വരെ എത്താം. . കോഴിക്കോട് നിന്ന് രാത്രിയിൽ യാത്ര ചെയ്ത് പുലർച്ചെ 2മണിക്ക...

ആലുവ യാത്ര

Image
ഒരു നഗരത്തിന്റെ പടിവാതിൽക്കലെത്തിയിട്ടും അതിൽ പ്രവേശിക്കാതെ മടങ്ങി പോവുന്നത് എന്ത് കഷ്ടമാണ്.! സത്യത്തിൽ ഈയൊരു ചിന്തയായിരുന്നു എല്ലാ ആഴ്ചയും HMT വരെ വന്നിട്ട് തിരികെ വീട്ടിൽപ്പോവുമ്പോൾ തോന്നിയിരുന്നത്. HMT  യിൽ നിന്ന് ആലുവയ്ക്ക് 6 km മാത്രമേ ഉള്ളൂ എന്നും മിനിമം ചാർജേ ആകൂ എന്നും കേട്ടിരുന്നു. പക്ഷേ ഇതുവരെയും ഒന്നു പോയിക്കാണാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഈ ആഴ്ചയും  വൈകുന്നേരമായപ്പോൾ ഒന്ന് പോയി നോക്കുവാൻ എന്താണെന്നറിയാത്ത ഒരാഗ്രഹം. ബസിലൊക്കെ നല്ല തിരക്കും. അങ്ങനെ നിൽക്കുമ്പോൾ ദാ വരുന്നൂ ഒരു ആളൊഴിഞ്ഞ(തിരക്കു കുറഞ്ഞ) ഒരു KSRTC ബസ്. പിന്നെ ഒന്നും നോക്കിയില്ല ചാടിക്കയറി. സീറ്റിലിരിക്കും മുൻപേ കണ്ടക്ടർ 10 രൂപ ആലുവ ടിക്കറ്റും അടിച്ച് കയ്യിൽത്തന്നു. പ്രീമിയർ എത്തിയപ്പോൾ ബസ് നിറയെ യാത്രക്കാരുമായി. അപ്പോളോയുടെ മുൻപിലെത്തിയപ്പോൾ വഴി രണ്ടായി തിരിയുന്നു. നേരേ പോയാൽ ആലുവ, എങ്കിൽ ചെങ്കൊടികൾ നിരത്തിക്കുത്തിയ ആ ഇടത്തേക്കുള്ള വഴി ഏലൂർക്ക് ആയിരിക്കണം. മുട്ടത്തെത്തിയപ്പോൾ മുതൽ ഒരു ആലുവ ഗന്ധം അനുഭവപ്പെട്ടുതുടങ്ങി. മുട്ടം മെട്രോ സ്റ്റേഷൻ വ്യത്യസ്തമായ രീതിയിലാണ് നിർമ്മിച...

തൃശ്ശിവപേരൂർ ഇസ്തം....!

Image
 സംസ്കാരിക തലസ്ഥാനം, പകരം വയ്ക്കാനില്ലാത്ത പൈതൃകം, പൂരം, ആന, പുലികളി, വടക്കും നാഥൻ, സ്വരാജ് റൗണ്ട്, മണിയും നാടൻപാട്ടും, അതിരപ്പള്ളി, ചിമ്മിനി ... തൃശൂരിനെക്കുറിച്ച് പറഞ്ഞാൽ തീരുകയേയില്ല. അപ്പോൾ പിന്നെ കള്ളിന്റെയും തള്ളിന്റെയും കപ്പയുടെയും റബ്ബറിന്റെയും നാട്ടിൽ നിന്ന് വടക്കുംനാഥന്റെ മണ്ണ് ചവിട്ടാൻ അങ്ങനെ ചുമ്മാ അങ്ങ് പോകാൻ പറ്റ്വോടാവേ? കുറച്ച് കൊഴുപ്പൊക്കെ വേണ്ടേ. പാലായുടെ കോഴിക്കോടൻ സൂപ്പർ(ATC 28) ആണെങ്കിൽ മൊത്തത്തിൽ ഒരു മിഞ്ജലമൊക്കെ വരും. പാലായുടെ സൂപ്പറിനെ ഇതുവരെ ആരും പരിചയപ്പെടുത്തിത്തന്നിട്ടില്ല. 9 എണ്ണമുണ്ടെങ്കിലും ഇന്നുവരെ ഒന്നിന്റെയും പിന്നാമ്പുറം പോലും ആരും കണ്ടിട്ടില്ല. ഒരു പൊടിക്ക് താമസിച്ചുപോയി. അതുകൊണ്ട് കൊട്ടാരമറ്റത്തു നിന്നാണ് കയറിയത്. വിൻഡോ പോയിട്ട് ഒറ്റ സീറ്റ് പോലും കാണുന്നില്ല. ഈ നട്ടുച്ചയ്ക്കും കോഴിക്കോട് പോകാൻ ഇത്ര തിരക്കോ? ബർത്ത് വരെ ടൈറ്റ് ലോഡാണ്. അവസാനം ഒരു നടുസീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മരങ്ങാട്ടുപള്ളി-ഉഴവൂർ-അരീക്കര-വെളിയന്നൂർ-കൂത്താട്ടുകുളം. പ്രൈവറ്റിനു പോകുമ്പോഴും RPC 110 നു പോകുമ്പോഴും ഒത്തിരി പിരാകിയ വഴിയാണ്. ...

മട്ടാഞ്ചേരിയുടെ കഥ

Image
360 BC യിലാണ് ജൂതന്മാർ വ്യാപാരത്തിനും മറ്റുമായി കേരളത്തിലേക്കു വരുന്നത്. കൊടുങ്ങല്ലൂർ രാജാവിന്റെ പ്രീതിക്കു പാത്രമായ ഇവർ പ്രത്യേക രാജപദവിയും ആരാധനാലയങ്ങൾ പണിയുന്നതിനുള്ള സ്വാതന്ത്ര്യവും നേടിയെടുത്തു. അന്നു തൊട്ടാണ് കൊടുങ്ങല്ലൂരിനും പരിസരപ്രദേശത്തുമായി അധിവസിക്കുന്ന മലബാറി ജൂതന്മാരുടെ കഥ ആരംഭിക്കുന്നത്. സോളമന്റെ കാലം തൊട്ടേ ആരംഭിച്ച  പരമ്പര ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൂതസമൂഹവുമാണ്. മട്ടാഞ്ചേരിക്കു പറയാൻ ഈ കഥ മാത്രമല്ല ഉള്ളത്. മലഞ്ചരക്കുകളുടെ സുഗന്ധം നിറഞ്ഞ ഇടുങ്ങിയ തെരുവീഥികളിൽ ജൂതനും പാഴ്സിയും വെള്ളക്കാരനും മുസ്ലീമും ആഫ്രിക്കനും ദ്രാവിഡനും തമ്മിൽത്തിരിച്ചറിയാൻ വയ്യാത്തവിധം ഇടകലർന്നലിഞ്ഞ കഥകൾ...  കാലഘട്ടങ്ങുടെ തുരുമ്പ് വീഴാതെ വംശ മഹിമയും വിശ്വാസവും കാത്തുസൂക്ഷിച്ചവരുടെ കഥകൾ... നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും കഥകൾ... അങ്ങനെ ചരിത്രങ്ങൾ പറയാതെ വച്ച പലതും... ഇത്രയുമൊക്കെപ്പറഞ്ഞ സ്ഥിതിക്ക് മട്ടാഞ്ചേരിക്ക് പോയ ആ കഥ കൂടി അങ്ങ് പറഞ്ഞേക്കാം.  ക്ലാസിലെ ബോറടിയും യാത്രാക്ഷീണവും കൊണ്ട് ഗതികെട്ടാണ് ഒരു അമിട്ടടി പ്ലാൻ ചെയ്തത്. അങ്ങനെ എന്നത്തെയ...